Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Columbia University

America

കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി: പ്ര​തി​ഷേ​ധ​ക്കാ​രി​യു​ടെ മോ​ച​നം തേ​ടി ടെ​ക്സ​സ് നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ

കൊ​ളം​ബി​യ:​കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി പ്ര​തി​ഷേ​ധ​ക്കാ​രി​യു​ടെ മോ​ച​നം തേ​ടി ടെ​ക്സ​സ് നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ ഐസിഇ ക​സ്റ്റ​ഡി​യി​ലു​ള്ള  ല​ഖാ കോ​ർ​ഡി​യ​യെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടെ​ക്സ​സി​ലെ ഡെ​മോ​ക്രാ​റ്റി​ക് നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി.

2025 മാ​ർ​ച്ചി​ൽ ന്യൂ​ജേ​ഴ്സി​യി​ൽ വ​ച്ചാ​ണ് ല​ഖാ കോ​ർ​ഡി​യ അ​റ​സ്റ്റി​ലാ​യ​ത്. പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തിന്‍റെ​ പേ​രി​ൽ ഇ​വ​രെ ല​ക്ഷ്യം വയ്​ക്കു​ക​യാ​ണെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

 300 ദി​വ​സ​ത്തി​ല​ധി​ക​മാ​യി ഇ​വ​ർ ത​ട​വി​ലാ​ണ്. ര​ണ്ട് ത​വ​ണ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വ​കു​പ്പ് ഇ​വ​രെ വി​ട്ട​യ​ക്കാ​ൻ ത​യ്യാ​റാ​യി​ട്ടി​ല്ല.

കോ​ർ​ഡി​യ​യ്ക്ക് തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ണ് അ​വ​ർ രാ​ജ്യ​ത്ത് തു​ട​രു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ വ​ക്താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

 

 

Latest News

Up